Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organ Transplantation

അവയവമാറ്റത്തിൽ തട്ടിപ്പുകാരും വ്യാജ പ്രചാരണങ്ങളും

കൊ​​​ച്ചി: ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് അ​​​വ​​​യ​​​വ​​​മാ​​​റ്റ​​​ രം​​​ഗ​​​ത്ത് ത​​​ട്ടി​​​പ്പു​​​കാ​​​ർ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​തും തു​​​ട​​​രു​​​ന്ന വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും സ​​​ന്ന​​​ദ്ധ അ​​​വ​​​യ​​​വ​​​ദാ​​​ന ​​​മേ​​​ഖ​​​ല​​​യി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്നു.

അ​​​വ​​​യ​​​വ​​​ദാ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ക​​​യും ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഹൃ​​​ദ​​​യ​​​വും വൃ​​​ക്ക​​​യും ക​​​ര​​​ളും ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​യി​​​ര​​​ങ്ങ​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാ​​​ത്തു​​​കി​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ ക്രൂ​​​ര​​​ത​​​ക​​​ൾ.

അ​​​വ​​​യ​​​വ​​​മാ​​​റ്റ രം​​​ഗ​​​ത്തു നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മ്പോ​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ‌ ന​​​ട​​​ത്തി അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ളാ​​​ണ് വീ​​​ണ്ടും ദു​​​രി​​​ത​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ഇ​​​തി​​​നൊ​​​പ്പ​​​മെ​​​ത്തു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും സ​​​ന്ന​​​ദ്ധ അ​​​വ​​​യ​​​വ​​​ദാ​​​താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ​​​ന്ന​​​ദ്ധ അ​​​വ​​​യ​​​വ​​​ദാ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും കൃ​​​ത്യ​​​മാ​​​യും നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യും അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് അ​​​​​​​​വ​​​​​​​​യ​​​​​​​​വ​​​​​​​​ദാ​​​​​​​​ന​​​​​​​രം​​​​​​​​ഗ​​​​​​​​ത്ത് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത് സ​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ കേ​​​​​​​​ര​​​​​​​​ള സ്റ്റേ​​​​​​​​റ്റ് ഓ​​​​​​​​ർ​​​​​​​​ഗ​​​​​​​​ൻ ആ​​​​​​​​ൻ​​​​​​​​ഡ് ടി​​​​​​​​ഷ്യൂ ട്രാ​​​​​​​​ൻ​​​​​​​​സ്പ്ലാ​​​​​​​​ന്‍റ് ഓ​​​​​​​​ർ​​​​​​​​ഗ​​​​​​​​നൈ​​​​​​​​സേ​​​​​​​​ഷ​​​​​​​​ൻ (കെ ​​​​​​​​സോ​​​​​​​​ട്ടോ) ആ​​​ണ്. അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന​​​വ​​​ർ കെ ​​​സോ​​​ട്ടോ​​​യി​​​ലാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളി​​​ലെ മു​​​ൻ​​​ഗ​​​ണ​​​ന​​​യ​​​നു​​​സ​​​രി​​​ച്ച് കെ ​​​സോ​​​ട്ടോ ത​​​ന്നെ​​​യാ​​​ണ് അ​​​വ​​​യ​​​വ​​​ദാ​​​താ​​​ക്ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും നി​​​ശ്ച​​​യി​​​ച്ചു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2475 രോ​​​​​​​​ഗി​​​​​​​​ക​​​​​​​​ളാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് വൃ​​​​​​​​ക്ക ല​​​ഭി​​​ക്കാ​​​ൻ കാ​​​​​​​​ത്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​തി​​​​​​​​ൽ 676 പേ​​​​​​​​ർ സ്ത്രീ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. 700 ല​​​ധി​​​കം ക​​​ര​​​ൾ​​​രോ​​​ഗി​​​ക​​​ൾ ക​​​ര​​​ൾ ദാ​​​നം ചെ​​​യ്യാ​​​ൻ സ​​​ന്മ​​​ന​​​സു​​​ള്ള​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗ​​​ത്തി​​​ൽ ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​ന്ന സ്ഥി​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 80ഓ​​​ളം പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. മ​​​സ്തി​​​ഷ്ക മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഹൃ​​​ദ​​​യ​​​വും അ​​​വ​​​യ​​​വ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ സ​​​മ്മ​​​ത​​​മ​​​റി​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ഏ​​​​​​​​താ​​​​​​​​നും വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി സ​​​​​​​​ന്ന​​​​​​​​ദ്ധ അ​​​​​​​​വ​​​​​​​​യ​​​​​​​​വ​​​​​​​​ദാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ തോ​​​​​​​​തി​​​​​​​​ൽ കു​​​​​​​​റ​​​​​​​​വു​​​​​​​​ണ്ടാ​​​​​​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നൊ​​​പ്പ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ.

Latest News

Corehub Up